പെരുമ്പാവൂർ: ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് വിജ്ഞാന പുരസ്കാരം ഗവർണർ രാജേന്ദ്ര അർലേക്കർ സമർപ്പിച്ചു. കുട്ടികളിൽ ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന വിക്രം സാരാഭായ് വിജ്ഞാൻ സ്കോളർഷിപ്പിനും ചടങ്ങിൽ തുടക്കമായി.
പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നടന്ന ചടങ്ങിലാണ് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം ഗവർണർ സമ്മാനിച്ചത്. ......
കൊച്ചി : ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച 'തനിമ 2026 'ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ അഞ്ചാമത് എഡിഷനില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ചാമ്പ്യന്മാരായി. റിണൈ മെഡിസിറ്റി രണ്ടാം സ്ഥാനവും, ലക്ഷ്മി ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡിസിറ്റി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ......
കൊച്ചി: ഭാരതത്തില്‍ ഉദയം ചെയ്ത ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളില്‍ നിന്ന് ഇതര മതങ്ങളിലേക്ക് മാറുന്നവര്‍ക്ക് പട്ടികജാതി ആനുകൂല്യങ്ങള്‍ക്ക് അര്ഹതയുണ്ടായിരിക്കില്ലായെന്ന സുപ്രീം കോടതി ഡിവിഷന് ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പ്രലോഭിപ്പിച്ചും ഭാരതീയ മതങ്ങളെ ഇകഴ്ത്തിയും നടത്തിയിരുന്ന മതപരിവര്‍ത്തനങ്ങള്‍ക്കും, വനവാസി കടലോര മേഖലകളിലെ ചൂഷണങ്ങള്‍ക്കും ഒരു പരിധി വരെ തടയിടാന്‍ ഈ വിധി സഹായിക്കുമെന്നും ദശീയ പ്രസ്ഥാനങ്ങള്‍ പതിറ്റാണ്ടുകളായി ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.തങ്ങളില്‍ ജാതി വ്യവസ്ഥയില്ലായെന്ന് പറയുകയും മതം മാറി തങ്ങളിലേക്ക് വരുന്നവര്‍ക്ക് സംവരണവും പട്ടികജാതി അതിക്രമ നിരോധന നിയമത്തിന്റെ പരിരക്ഷയും വേണമെന്ന അവകാശവാദം ഉന്നയിക്കാന്‍ ഇനി ആര്‍ക്കും അവകാശമില്ലായെന്നാണ് കോടതി വിധിയില്‍ കൂടി മനസ്സിലാകുന്നത്. ......
മനസ്സിൻ്റെ ശുദ്ധിയും ദൃഢനിശ്ചയവും കൂടുമ്പോൾ ലക്ഷ്യം സാക്ഷാത്കരിക്കും എന്ന് ശ്രീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജ് അഭിപ്രായപ്പെട്ടു.സത്യം പറയുന്നത് എളുപ്പമാണ്. പക്ഷെ അതിൻ്റെ വില സഹിക്കാൻ ധൈര്യം വേണം.
സത്യത്തിൻ്റെ വഴി കഠിനമാണ്. ......
കൊച്ചി : വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ......
കൊച്ചി: കാഫലമുള്ള മാവിന് കല്ലേറ് കിട്ടുന്നത്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെയുള്ള ആക്രമണമെന്ന് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ്.പിണറായി വിജയൻ മൂടുപടമില്ലാത്ത പച്ചയായ മനുഷ്യനാണ്. ......
തിരുവനന്തപുരം : കൊല്ലം സ്വദേശിയായ പത്തു വയസ്സുകാരി ദിയയ്ക്ക് പുനർജന്മമേകി തിരുവനന്തപുരം കിംസ്ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തെക്കൻ കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ നടക്കുന്ന ആദ്യ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടിയാണിത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് കിംസ്ഹെൽത്ത് എന്നും മുൻപന്തിയിലുണ്ട്. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിലൂടെ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണെന്ന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ......
ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. രാജ്യത്തെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് വിലക്കില്ലെന്നും, പള്ളികളിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി. ......
കൊച്ചി: മഞ്ഞുമ്മൽ പ്രൊവിൻസിന്റെ കീഴിലുള്ള ലോസ് ആൻഡസ് ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി യുവജനങ്ങൾക്കായി "ലോസ് ആൻഡസ് കോൺക്ലേവ് 2026" എന്ന വിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് 27-ന് (വെള്ളി) പാലാരിവട്ടം പി.ഒ.സി (പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ) യിൽ പരിപാടി നടക്കും.
അന്താരാഷ്ട്ര വിദ്യാഭ്യാസവും വിദേശ അവസരങ്ങളും സംബന്ധിച്ച് സമൂഹത്തിൽ ഉയർന്ന് വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ......
രാജ്പുർ: മൂന്ന് പതിറ്റാണ്ടോളം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുതിർന്ന നേതാവ് പാപ്പാ റാവു ഉടൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു. രാജ്യത്ത് നിന്നും മാർച്ച് 31ന് മുമ്പ് ഇടതു തീവ്രവാദം തുടച്ചുനീക്കും എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ......